Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

റോഡപകടം: ഈ വര്‍ഷം 3310 മരണം; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം നവംബര്‍ വരെ റോഡപകടങ്ങളില്‍ 3310 പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം റോഡപകട മരണങ്ങള്‍ (389) നടന്നിട്ടുള്ളത്. അരക്കോടിയോളം വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളില്‍ ഓടുന്നുണ്ട്. പ്രതിവര്‍ഷം നാലുലക്ഷം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. 2009-ല്‍ 32137 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മുന്‍വര്‍ഷത്തെക്കാള്‍ 5.25 ശതമാനം കുറവ്. 2008-ല്‍ 3446 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു. ഈ വര്‍ഷം അത് 3310 ആയി കുറഞ്ഞു. കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവ് അപകടങ്ങള്‍ (324) രേഖപ്പെടുത്തിയത്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനെത്തുടര്‍ന്ന് ഏറ്റവുമധികം പേര്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 1,39,324 പേരാണ് ഈ കുറ്റത്തിന് എറണാകുളം ജില്ലയില്‍ പിടിക്കപ്പെട്ടത്. വികസിത രാജ്യങ്ങളിലെ വാഹനാപകട മരണനിരക്ക് ഒരുലക്ഷം വാഹനങ്ങള്‍ക്ക് 30 ആണ്. കേരളത്തില്‍ ഇത് 66 ആണ്. വാഹനപരിശോധനയും ഹെല്‍മറ്റ് ധരിക്കണമെന്നതും കര്‍ക്കശമാക്കിയതിനാല്‍ എറണാകുളം, കൊല്ലം ജില്ലകളില്‍ അപകടങ്ങള്‍ കുറഞ്ഞതായും പോലീസ് അറിയിച്ചു.