തീര്‍ഥാടകര്‍ നിറഞ്ഞു; മക്കാപട്ടണം ഭക്തജനങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുന്നു
മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തീര്‍ഥാടകരെത്തിയതോടെ മക്കാപട്ടണം ഭക്തജനങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുന്നു. മസ്ജിദുല്‍ ഹറാമും പരിസരവും നമസ്കാരത്തിന് തികയാതെ വന്നതോടെ റോഡരികിലും കടത്തിണ്ണകളിലും തീര്‍ഥാടകര്‍ നമസ്കരിച്ചു.
ഇന്ന് അസ്ര്‍ നമസ്കാര ശേഷം ഹാജിമാര്‍, തമ്പുകളുടെ നഗരിയെന്ന് വിശേഷിപ്പിക്കുന്ന മിനായിലേക്ക് പ്രയാണം തുടങ്ങും. 20 ലക്ഷത്തോളം വിശ്വാസികള്‍ നാളെ (ദുല്‍ഹജ്ജ് എട്ടിന്) മിനായില്‍ കഴിച്ചുകൂട്ടിയാണ് പിറ്റേന്ന് പുലര്‍ച്ചയോടെ അറഫാ സംഗമത്തിനെത്തുന്നത്.
