Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി, ആലപ്പുഴയില്‍ ഷുക്കൂര്‍, എറണാകുളത്ത് ഡൊമനിക്ക് കോഴിക്കോട്ഃ ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആലപ്പുഴയിലും എറണാകുളത്തും കണ്ണൂരും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. 12043 വോട്ടുകള്‍ക്കാണ് കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടി വിജയിച്ചത്. ആലപ്പുഴയില്‍ 4729 വോട്ടുകള്‍ക്ക് എ.എ.ഷുക്കൂര്‍ വിജയിച്ചു. എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷന്‍ 8620 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കണ്ണൂര്‍ അബ്ദുള്ളക്കുട്ടി(കോണ്‍ഗ്രസ്)-53987 എം വി ജയരാജന്‍(സിപിഎം)-41944 രഞ്ജിത്ത്(ബിജെപി)-5665 അബദുള്‍ മജീദ് ഫൈസി (എസ്ഡിപി)-3411 എറണാകുളം ഡൊമിനിക് പ്രസന്റേഷന്‍(കോണ്‍ഗ്രസ്)-46119 പിഎന്‍ സീനുലാല്‍(സിപിഎം)-37499 ശോഭ സുരേന്ദ്രന്‍(ബിജെപി-7208 ആലപ്പുഴ എഎ ഷുക്കൂര്‍‍(കോണ്‍ഗ്രസ്)-42707 കൃഷ്ണപ്രസാദ്(സിപിഎം)-37978 കെ ബാബു(ബിജെപി)-2247 കെ.എ ഹസ്സന്‍ (പിഡിപി)-1804