കൊഴുപ്പുള്ള ആഹാരം ഓര്‍മ്മക്കുറവ് വരുത്തും.
ഐസ്‌ക്രീമും എണ്ണപ്പലഹാരങ്ങളും കഴിക്കുമ്പോള്‍ ഒന്നോര്‍ക്കുക.കൊഴുപ്പുള്ള ആഹാരങ്ങള്‍ ഓര്‍മ്മക്കുറവ് വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നതോടെ വ്യായാമം ചെയ്യാനാവശ്യമായ എനര്‍ജിക്കുവേണ്ട ഓക്‌സിജന്‍ ഉപഭോഗത്തിന് പോലും ശരീരത്തിന് കഴിയാതെ വരും. ഇത് പരിഹരിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വരും. വ്യായാമം ചെയ്യാന്‍ പറ്റാതാകുന്നതോടെ ഹൃദ്രോഗം, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ഓര്‍മ്മക്കുറവും കടന്നു വരും.
