CBI ഫേസ്ബുക്കിലും
(
ന്യൂഡല്‍ഹി: നേരറിയാനായി സിബിഐ ഇനി ഫേസ് ബുക്കിലും. കേസുകളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍
നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സിബിഐ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കില്‍ അംഗമായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഭോപ്പാല്‍ യൂണിറ്റാണ് ആദ്യം ഫേസ് ബുക്കിലെത്തിയത്. ജനങ്ങളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് യൂണിറ്റുകള്‍ ഇത് പിന്തുടരുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ക്ക് സിബിഐയെക്കൊണ്ട് ഉപകാരമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഫേസ് ബുക്കിലൂടെ ലഭിക്കുന്ന വിവരം ക്രോസ് ചെക്കിംഗിന് വിധേയമാക്കിയ ശേഷം കേസ് അന്വേഷിക്കുന്ന യൂണിറ്റിലേക്ക് ഇത് നല്‍കും. ഭോപ്പാലിലെ വിവരാവകാശ പ്രവര്‍ത്തകയായിരുന്ന ഷെഹ്ല മസൂദ് വധക്കേസിലെ അന്വേഷണത്തിന് സിബിഐ ഫേസ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ പ്രയോജനകരമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് ഡല്‍ഹിയിലെ പ്രധാന ഓഫീസിലേക്ക് കൈമാറിയതായും ഭോപ്പാല്‍ യൂണിറ്റ് വ്യക്തമാക്കി. ഷെഹ്ല മസൂദ് വധക്കേസില്‍ സിബിഐയ്ക്ക് ഇതുവരെ നിര്‍ണായക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും സിബിഐ പ്രഖ്യാപിച്ചിരുന്നു.(http://www.anweshanam.com/index.php/technology/3213-cbi-)