മെക്‌സിക്കോയില്‍ 2000 വര്‍ഷം പഴക്കമുള്ള കൊട്ടാരം കണ്ടെത്തി
മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ മായന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ഒരു പുരാതന കൊട്ടാരം കണ്ടെത്തി. ചിയാപാസ് എന്ന സംസ്ഥാനത്തെ ഒരു വനമേഖലയിലാണ് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മായന്‍ കെട്ടിടനിര്‍മ്മാണ ശൈലിയില്‍ പണികഴിപ്പിച്ച കെട്ടിടത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ലക്കാന്‍ഡോണ വനത്തിലാണ് നാഷണല്‍ ആര്‍ക്കിയോളജി ആന്റ് ആന്ത്രോപ്പോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പട്ടണം പര്യവേഷണം നടക്കുന്നത്.
മായന്‍ ഭരണകാലഘട്ടം കൊഴിഞ്ഞുപോയ കാലഘട്ടത്തില്‍ അവര്‍ തന്നെ ഈ കൊട്ടാരം തകര്‍ത്തുകളഞ്ഞതാകാം എന്നാണ് നിഗമനം. പൈതൃക മേഖലയായി പര്യവേഷണ പ്രദേശം മാറ്റിയിട്ടുണ്ട്. കുറച്ചുഭാഗം മാത്രമേ ഭൂമിയുടെ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നുള്ളൂ. ഭൂമിയ്ക്കടിയിലുള്ള ഇതിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
(mathrubhumi 02/09/2011)