Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
പുലി വരുന്നേ പുലി വരുന്നേ.... പുലി വന്നാല്‍? അനില്‍ പെണ്ണുക്കര കേരള പോലീസ് ജാഗ്രതയിലാണ്. നിരന്തരമായ ഭീഷണികള്‍ ഫോണിലൂടെയും ഈ-മെയിലിലൂടെയും വന്നുകൊണ്ടിരിക്കുകയാണ്. വന്നവയെല്ലാം വ്യാജമാണെന്ന് പരിശോധനക്കൊടുവില്‍ മനസ്സിലായി. പക്ഷേ ഈ 'വ്യാജന്‍' കളി ഒരു തമാശ മാത്രമാണോ? ആലോചിക്കേണ്ട വിഷയമാണ്. പൊതുവേ സമാധാന പ്രിയരാണ് കേരളീയര്‍. വലിയ പ്രക്ഷോഭങ്ങളൊന്നും നയിക്കാന്‍ അവര്‍ക്കു നേരമില്ല. അരിക്കു വില കയറിയാലും മരുന്നിനു വില കയറിയാലും രാഷ്ട്രീയമായി ചിന്തിക്കുകയേ ഉള്ളൂ. രാഷ്ട്രീയക്കാര്‍ അവരവരുടെ സാന്നിദ്ധ്യവും ജനകീയ പ്രശ്നങ്ങളിലൂടെ ശ്രദ്ധയും വിളിച്ചോതാന്‍ ബന്ദ് ഹോളിഡേയും മറ്റും നടത്തി സ്വച്ഛമായി ചാനലുകളിലെ സിനിമയും കണ്ടിരിക്കും. ചാനലുകാരാണെങ്കിലോ ബന്ദ് ദിവസം സുന്ദരവും അവിസ്മരണീയവുമാക്കാന്‍ പ്രത്യേക പരിപാടികള്‍ ഇടും. തലേന്ന് മറ്റൊരു ചാനല്‍ സംപ്രേക്ഷണം ചെയ്ത സിനിമ 'ബ്ളോക്ബസ്റര്‍' എന്ന പേരില്‍ തട്ടിവിടും. ഇതിനോടകം മലയാളത്തിലെ എല്ലാ ചാനലുകളും പത്തുതവണയിലധികം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാകും. അത്! കുട്ടികള്‍ക്കുപോലും കാണാപാഠമായിരിക്കും വ്യാജ ബോംബുസന്ദേശങ്ങള്‍ ഊതിപ്പെരുപ്പിച്ച് വാര്‍ത്ത നല്‍കി. പോലീസിന്റെ ജാഗ്രത തകര്‍ത്തുകളയാനാണ് ഈ ശ്രമം. "പുലി വരുന്നേ പുലി വരുന്നേ'' എന്നു വിളിച്ചുകൂവി ഒടുവില്‍ പുലി വന്നപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതെ പോയ കഥ ഓര്‍ക്കുക. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈയുള്ളവന്റെ നാട്ടില്‍, ഫോറിന്‍ സാധനങ്ങളുടെ വില്പന നടത്തിയിരുന്ന സ്മഗ്ളര്‍ ഉണ്ടായിരുന്നു. ഫോറിന്‍ ഭ്രമം കത്തി ജ്വലിച്ചുനിന്ന കാലമാണ്. കുടയും, തുണിയും, ടോര്‍ച്ചും, ടേപ്പ് റെക്കോര്‍ഡറും മറ്റുമായിരുന്നു അയാളുടെ വിപണനം. അതു നില്‍ക്കട്ടെ, ആളൊരു സൂത്രശാലിയും തരികിടയുമായിരുന്നു. നാട്ടിലുള്ള ക്ഷേത്രത്തില്‍ ഉത്സവം എല്ലാവര്‍ഷവും അടിപിടിയിലാണ് അവസാനിക്കുക. കഥാപുരുഷനും അടിപിടി കമ്പനിയിലെ ഒരു അംഗമാണെന്നു പറയാം. കൂട്ടുകാരുള്ളപ്പോള്‍ ആശാന്‍ 'ആരുണ്ടെടാ' ഞങ്ങളെ തല്ലാന്‍ എന്നു വാറ്റുചാരായത്തിന്റെ ആവേശത്തില്‍ നിവര്‍ന്ന് നിന്ന് ചോദിക്കും. കഴിഞ്ഞാണ്ടത്തെ ഉത്സവവേളയിലെ പരാജയങ്ങളും പോരായ്മകളും അടുത്ത ഉത്സവത്തിലാണ് പരിഹരിക്കുക. ആശാന്‍ ഇത്തവണ ഒറ്റയ്ക്കായിപ്പോയി ഉത്സവപ്പറമ്പില്‍. കഴിഞ്ഞ തവണ കൂട്ടരും കൂടി ഞെളിഞ്ഞ് ചില്ലറ പരിപാടികള്‍ ഒപ്പിച്ചിട്ട് കടന്നുകളഞ്ഞ ആളല്ലേ? എതിരാളികള്‍ ആശാനെ വളഞ്ഞു. ആശാനാകെ ഭയന്നു. കൈയിലാണെങ്കില്‍ ഒരു പൊതിമാത്രം. വരുന്നതുവരട്ടെ എന്നു കരുതി, പൊതിയെടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ചു. പിന്നെ ധൈര്യസമേതം ആക്രോശിച്ചു. "ചുണയുണ്ടെങ്കില്‍ വാടാ. ഇതു കരുതിത്തന്നെയാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ അളിയന്‍ പട്ടാളത്തില്‍നിന്നും കൊണ്ടുവന്ന ഗ്രനേഡ് ആണ് ഇത്. "പുകയ്ക്കും ഞാനെല്ലാത്തിനേയും'' ആശാന്‍ മസ്സില്‍ പിടിച്ചു നിന്നു. വാറ്റുചാരായത്തെക്കുറിച്ചല്ലാതെ മറ്റൊന്നുമറിയാത്ത എതിരാളികള്‍ ഭയന്നു. കാരണം, ആശാനാണ്. എന്തും ചെയ്യുന്ന കക്ഷിയാണ്. "പിന്നെക്കണ്ടോളാം'' എന്നു പറഞ്ഞ് അവര്‍ പിരിഞ്ഞുപോയി. ഇതുപോലെയുള്ള ബോംബുകളികള്‍ നടത്തുകയാണ് ചിലര്‍. പക്ഷേ നിരുപദ്രവമാണോ? ഈ കളികള്‍ക്കിടയില്‍ ചിലര്‍ ഗൌരവമായി കാര്യം സാധിക്കുന്നുണ്ട്. പോലീസിന്റെ ശ്രദ്ധ മറ്റു പലതിലേക്കു തിരിച്ചുവിട്ട് പലതും നേടുന്നുണ്ട്. അവര്‍ ബോംബു ഭീഷണി വന്നാല്‍ പോലീസ് എങ്ങനെ പ്രതികരിക്കും. എന്ന് അവര്‍ മനസ്സിലാക്കിവയ്ക്കുകയാണ്. നാളെ വിപത്തു വിതയ്ക്കാന്‍! മുഖ്യമന്ത്രി തന്നെ പറഞ്ഞു കേരളത്തില്‍ തീവ്രവാദിപ്രവര്‍ത്തനം തെളിഞ്ഞുമറഞ്ഞും നടക്കുന്നുണ്ടെന്ന്. എന്നിട്ട് എന്തേ അതിനെതിരെ ഇതുവരെ നടപടികളള്‍ ഉണ്ടായില്ല? ആരേയും അത്തരം വിഷയത്തില്‍ ഇതുവരെ പിടികൂടാനായില്ല? ഹെല്‍മറ്റില്ലാതെ പോകുന്ന ഇരുചക്രവാഹനയാത്രക്കാരെ 'ചെയ്സ്' ചെയ്തു കൊല്ലാനും പിടിക്കാനും മാത്രമേ പോലീസ് ജാഗ്രതയുള്ളു.ലൈസന്‍സില്ലാതെ എട്ടുവയസ്സുകാരനും മധുരപതിനേഴുകാരിയും വീട്ടമ്മമാരും വണ്ടി ഓടിക്കുന്നതു കാണുന്നില്ല. അമിത വേഗത്തിലോടുന്ന ടിപ്പറും അവരുണ്ടാക്കുന്ന കൂട്ടക്കൊലയും കാണുന്നില്ല. കേരളം നല്ല ടൂറിസ്റ് കേന്ദ്രമാണ്. വിദേശിക്കും തീവ്രവാദിക്കും. തീവ്രവാദികളുടെ മാനസിക പ്രശ്നങ്ങള്‍ കാണാനും, സാമുദായിക, സാമൂഹികനീതിയും മനുഷ്യാവകാശം ഉയര്‍ത്തിയും ചിലര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിശുദ്ധീകരിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കാണാം. തനിക്കു പാല്‍ തരും ഗോവിനെ ആരെങ്കിലും കൊല്ലുമോ? ................................................................................................ പാഠം - പുലി വരുന്നേ പുലി വരുന്നേ.... പുലി വന്നാല്‍? ചോരയൂറും അകിടിന്‍ ചുവട്ടിലും പാലു തന്നെ മനുഷ്യര്‍ക്കു കൌതുകം