Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഇരുചക്രഭ്രാന്തന്മാര്‍ക്കായി ഗൂഗിളിന്റെ ബൈക്ക് മാപ്പ്

ഗൂഗിളിന്റെ വിശേഷം പറഞ്ഞാല്‍ തീരില്ല. ഓരോദിവസവും എന്തെങ്കിലും ഒരു പുതുമയുമായി ഗൂഗിള്‍ എത്തുന്നു. അമേരിക്കയിലെ 5.76 കോടിയോളം വരുന്ന ബൈക്ക് ഭ്രാന്തന്മാര്‍ക്കുവേണ്ടി പ്രത്യേക മാപ്പുണ്ടാക്കിയാണ് കഴിഞ്ഞദിവസം ഗൂഗിള്‍ വാര്‍ത്തയില്‍ ഇടം തേടിയത്. ഏറ്റവും കുറഞ്ഞദൂരത്തില്‍ ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ എത്താം എന്ന് ഇതിലൂടെ െ്രെഡവര്‍ക്ക് മനസിലാക്കാനാവും. മോട്ടോര്‍ബൈക്കും സൈക്കിളും ഉപയോഗിച്ച് നാടുചുറ്റല്‍ ഹോബിയാക്കിയ അമേരിക്കന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഓപ്ഷനായിരുന്നു ഇതെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. റോഡുകളിലെ ബൈക്ക് ലൈനുകളും ഇരുചക്രവാഹനത്തിന് ഉപയോഗപ്പെടുന്ന ചെറുപാതകളുമെല്ലാം ഇവയില്‍ വ്യക്തമായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ ബൈസൈക്ലിങ് എന്ന ലെയര്‍ ഉള്‍പ്പെടുത്തിയാണ് ഇത് സാങ്കേതികമായി ചെയ്തിരിക്കുന്നത്. മൂന്നുതരം വഴികള്‍ ഇവയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. കടുംപച്ചനിറത്തില്‍ ബൈക്കുകള്‍ക്ക് മാത്രമുള്ള വഴികളും ഇളം പച്ചനിറത്തില്‍ റോഡിലെ ബൈക്ക് ലൈനുകളും പച്ച നിറത്തില്‍ ഇടവിട്ടുള്ള കുത്തുകളോട് കൂടിയ നിറത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന റോഡുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. ബീറ്റയായി പുറത്തിറക്കിയ ഈ സംവിധാനം ഈ ലിങ്കില്‍ (http://maps.google.com/biking) എന്ന വിലാസത്തില്‍ ലഭ്യമാണ്. പുതിയ വഴികള്‍ നല്‍കാന്‍ മാപ്പിന്റെ താഴ്ഭാഗത്തായി സംവിധാനം ഏര്‍പ്പെടുത്തിയുട്ടുമുണ്ട്. ഡെസ്‌ക്ടോപ്പ് വെര്‍ഷനാണ് ഇപ്പോള്‍ തയ്യാറാകുന്നതെങ്കിലും ഇതിന്റെ മൊബൈല്‍ ഫോണ്‍ വകഭേദവും അണിയറയില്‍ തയ്യാറായി വരികയാണ്. ഇന്ത്യയില്‍ റോഡ് നാവിഗേഷന്‍ സൗകര്യത്തോടെ ഗൂഗിള്‍ മാപ്പ് ലഭ്യമാണ്. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഗൂഗിള്‍ മാപ്പില്‍ തീവണ്ടി സമയവും കൂലിയും ദൂരവും മറ്റും ഇപ്പോഴേ നല്‍കുന്നുണ്ട്.